പാട്ടും ഡാൻസും പകുതി ശരീരം പുറത്തുമായി സാഹസികയാത്ര; വഴുതിമാറി അപകടം: കാണാം വീഡിയോ

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്നാറിൽ ദേശിയപാതയിലൂടെ യുവാവിൻ്റെയും യുവതിയുടെയും കാർ യാത്ര. വളരെ വേഗതയിൽ ഓടുന്ന കാറിനുള്ളിൽ നിന്നും ശരീരം പാതിയും പുറത്തിട്ടായിരുന്നു ഇവരുടെ സാഹസിക യാത്ര. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഭാഗത്ത് കൂടെ അപകടകരമായ രീതിയിൽ യുവാവും യുവതിയും കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണിത്.

Also Read: എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി, യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും

വളരെ വേഗത്തിൽ സഞ്ചരിക്കുന്ന കാറിനുള്ളിൽ നിന്നും യുവാവും യുവതിയും വാഹനത്തിൻ്റെ ജനാല വഴി തലയും ശരീരവും പുറത്തിട്ടാണ് സാഹസിക യാത്രക്ക് മുതിർന്നത്. വീതി കൂടിയ പാതയിലൂടെ മറ്റു വാഹനങ്ങളെ കണക്കിലെടുക്കാതെ വാഹനം അപകടകരമായി സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടകരമായി നടത്തുന്ന ഇത്തരം യാത്രകൾ സാഹസികതക്ക് മുതിരുന്നവർക്ക് മാത്രമല്ല മറ്റ് വാഹനയാത്രികർക്കും ഭീഷണിയാണ്.

Also Read: ‘എനിക്കൊന്നും ഓര്‍മയില്ല’ ;പൂനെ പോര്‍ഷേ അപകടത്തില്‍ 17കാരന്റെ മൊഴി ഇങ്ങനെ

നടുക്കമുളവാക്കുന്ന രീതിയിലാണ് ദേശിയപാതയിലൂടെ യുവാവും യുവതിയും ഉൾപ്പെട്ട സംഘത്തിൻ്റെ യാത്ര. മൂന്നാർ മുതൽ ദേശിയ പാത മുഖം മിനുക്കിയതോടെ അമിതവേഗതയിൽ അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുമായി പോകുന്ന സഫാരി ജീപ്പുകൾക്കെതിരെയും പരാതിയുണ്ട്. അപകടകരമായ യാത്രകൾ ഒഴിവാക്കാനും നിയന്ത്രിക്കുവാനും ദേശീയപാതയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്ലയിംഗ് സ്ക്വാഡിനെ നിയോഗിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News