‘എനിക്ക് ആരുടേയും പിച്ച വേണ്ട’, വ്യാജ വാർത്ത ചെയ്യാൻ വന്ന ആ മലയാളി മാധ്യമപ്രവർത്തകന് വിദ്യ ബാലൻ നൽകിയ മറുപടി

തുടക്ക കാലങ്ങളിൽ മലയാള സിനിമയിൽ അവസരം ലഭിച്ചെങ്കിലും അതൊക്കെ നഷ്ടപ്പെട്ടു പോയ ഒരു ബോളിവുഡ് നടിയാണ് വിദ്യ ബാലൻ. ധാരാളം വെല്ലുവിളികൾ ആരംഭ ഘട്ടത്തിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട വെല്ലുവിളികൾ വ്യക്തമാകുകയാണ് വിദ്യ ബാലൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്റെ വെളിപ്പെടുത്തൽ.

വിദ്യ ബാലൻ പറഞ്ഞത്

ALSO READ: നെഞ്ചിനുള്ളിൽ ലീഗാണ്, കണ്ണിൻ മുൻപിൽ കൊടിയാണ്, പുറത്തെടുത്താൽ അടിയാണ് ഫാത്തിമാ; കൊടി വിവാദത്തിൽ കട്ടക്ക് ട്രോളുമായി സോഷ്യൽ മീഡിയ

ചേമ്പൂരില്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നു. മലയാളം മാസികകളില്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ വീട്ടില്‍ വന്നു. അവള്‍ക്ക് ഭാഗ്യമില്ല എന്നാണ് പറയുന്നത് എന്ന് പറഞ്ഞു. ലാല്‍ സാറും കമല്‍ സാറും ഒരുമിച്ച് എട്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം നന്നായി വരികയും ചെയ്തു. പക്ഷെ ഇത്തവണ എന്താണ് പറ്റിയതെന്ന് അവര്‍ ചിന്തിച്ചു തുടങ്ങി. എന്നെ സിനിമകളില്‍ നിന്നും മാറ്റാന്‍ തുടങ്ങി.

ALSO READ: ‘ചില കുട്ടികള്‍ അങ്ങനെയാണ്, തൊട്ടാല്‍ പൊള്ളും എന്ന് പറഞ്ഞാലും കേള്‍ക്കില്ല, ചുറ്റുമുള്ള മനുഷ്യരെ കണ്ണടച്ച് വിശ്വസിച്ചു’, ശ്രീവിദ്യയെ കുറിച്ച് മധു

നിന്നെക്കുറിച്ച് ഞാനൊരു വ്യാജ വാര്‍ത്ത കൊടുക്കാം, അത് കണ്ടാല്‍ നിനക്ക് അവസരം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പക്ഷെ ആ വ്യാജ വാര്‍ത്തയുടെ ഭാഗമാകാന്‍ നിരസിച്ചു. അത് കേട്ട് എന്റെ അച്ഛന് എന്നെക്കുറിച്ച് ഒരുപാട് അഭിമാനം തോന്നിയിരുന്നു എന്നും വിദ്യ ബാലന്‍ പറയുന്നുണ്ട്. ഇതുപോലൊരു സമയത്ത് മറ്റാരാണെങ്കിലും വീണു പോകുമായിരുന്നു പക്ഷെ നീ തയ്യാറായില്ല എന്ന് അച്ഛന്‍ പറഞ്ഞു. ഇത് ആത്മാഭിമാനത്തിന്റെ കാര്യമാണ്. എനിക്ക് പിച്ച വേണ്ട. ഒന്നെങ്കില്‍ ശരിയായ രീതിയില്‍ കിട്ടണം അല്ലെങ്കില്‍ ഒന്നും വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News