കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാം; നിർദേശവുമായി ഹൈക്കോടതി

അഴിമതി നിരോധന നിയമ പ്രകാരമനുസരിച്ച് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര ഏജൻസിയായ സിബിഐയ്ക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂ എന്ന വാദം തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദ്ദേശം മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരാമർശം മാനുവലിൽ പാടില്ലെന്നും സിംഗിൾ ബ‌ഞ്ച് ഉത്തരവിട്ടു.

ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.ഗ്രാമസേവികയുമായി ചേർന്ന് നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർ ഒരുലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് വിജിലൻസ് അഴിമതി നിരോധന നിയമ പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്.

also read: ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്‍റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍

കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വിചാരണ കോടതി പ്രതികളെ ഒഴിവാക്കി വ്യക്തമാക്കിയിരുന്നു.എന്നാൽ വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗരേഖ മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരമാർശം മാനുവലിൽ പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു.

സംസ്ഥാന പരിധിയിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ അഴിമതി നിരോധന നിയമ പ്രകാരവും അതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും വിജിലൻസിന് കേസ് എടുക്കാനും അന്വേഷണം നടത്തി കുറ്റപത്രം നൽകാനും കഴിയുമെന്ന് സിംഗിൾ ബ‌ഞ്ച് ഉത്തരവിട്ടു.

also read: ലീഗ് പ്രവർത്തകന്റെ സെക്സ് റാക്കറ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ജലീൽ പുനലൂർ
ഇതുമായി ബന്ധപ്പെട്ട് 2016 ൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും പുതിയ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News