
കെപിസിസി വൈസ് പ്രസിഡൻ്റ് വി പി സജീന്ദ്രനെതിരെ വിജിലൻസ് കേസ്. പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൂടിയ വിലയ്ക്ക്
അരി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
2020ൽ കോവിഡ്- കാലത്ത് കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളിലേക്ക് ഭക്ഷ്യ വസ്തുക്കൾ വാങ്ങുന്നതിന് ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്ന് 4,50,000 രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന നമ്പ്യാട്ടുകുടി അഗ്രോ ഇൻഡസ്ട്രി എന്ന സ്ഥാപനത്തിൽ നിന്ന് 15,000 കിലോ അരി വാങ്ങി. അന്ന് ഒരു കിലോ അരിക്ക് 15 രൂപ മാർക്കറ്റ് വിലയുണ്ടായിരുന്നപ്പോൾ 30 രൂപക്ക് അരി വാങ്ങിയെന്ന് കാണിച്ച് എറണാകുളം സ്വദേശി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തിരുന്നു.
ALSO READ: കൊച്ചി തൊഴിൽ പീഡനം: മുൻ മാനേജർ മനാഫിനെതിരെ വീണ്ടും കേസെടുത്തു
അന്ന് കുന്നത്തുനാട് എം എല്‍ എയായിരുന്ന വി പി സജീന്ദ്രനും അന്നത്തെ താലൂക്ക് സപ്ലൈ ഓഫീസറും ചേർന്ന് അഴിമതി നടത്തിയതെന്നായിരുന്നു എറണാകുളം സ്വദേശി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.ഹര്‍ജിയില്‍ വാദം കേട്ട കോടതി വി പി സജീന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.തുടര്‍ന്നാണ് മുന്‍ എം എല്‍ എയും കെ പി സി സി വൈസ് പ്രസിഡന്‍റുമായ വി പി സജീന്ദ്രനും നമ്പ്യാട്ടുകുടി അഗ്രോ ഇൻഡസ്ട്രീസ് എംഡി ജോർജ് വല്ലത്തിനുമെതിരെ വിജിലൻസ് കേസെടുത്തത്.വിശദമായഅന്വേഷണമാരംഭിച്ചതായും വിജിലന്‍സ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here