
കൊച്ചി കോർപ്പറേഷൻ്റെ ഫോര്‍ട്ട്കൊച്ചി സോണല്‍ ഓഫീസില്‍ വിജിലന്‍സിൻ്റെ മിന്നല്‍ പരിശോധന. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് വിജിലന്‍സ് സംഘം സോണല്‍ ഓഫീസിലെത്തിയത്. ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സോണല്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി ഏതാനും ഫയലുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാത്രി വൈകിയും പരിശോധന തുടർന്നു.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

