റോഡ് നിർമാണത്തിലെ ക്രമക്കേട്; കൊച്ചി മേയർ മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമെന്ന് വിജിലൻസ് കോടതി

investigation against minimol

കൊച്ചി മേയർ മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമെന്ന് വിജിലൻസ് കോടതി കണ്ടെത്തി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം ആവശ്യമെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.

Also read: ‘വീണ്ടും ഇടതുപക്ഷത്തിനൊപ്പം എന്ന തീരുമാനം ഉറപ്പിക്കാൻ എനിക്ക് ഈ പത്തു വർഷത്തിനു മുൻപുള്ള ഒരു അഞ്ച് വർഷം ഓർമ്മിച്ചാൽ മാത്രം മതി’: എസ്. ശാരദക്കുട്ടി

സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ പരാതിക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷൻ നിർമ്മിച്ച റോഡിന് ഗുണഭോക്താക്കളിൽ നിന്ന് 3 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. തുക തിരികെ നൽകിയെന്ന വാദം നിലനിൽക്കില്ല. പൊതുപ്രവർത്തകർ പണം വാങ്ങുന്നത് അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരും എന്നും കോടതി പറഞ്ഞു.

English summary : The vigilance court has found that an investigation is required against Kochi Mayor Minimol. The order is from the Muvattupuzha vigilance court. The court has found that an investigation is required in a complaint related to road construction.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News