വി.ഡി സതീശന്‍റെ അനധികൃത ഫണ്ട്പിരിവ്: നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന്

പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ അനധികൃതമായി വിദേശഫണ്ട്‌  പിരിവ് നടത്തിയെന്ന പരാതിയില്‍ നിർണായക തെളിവുകൾ വിജിലന്‍സിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പദവി ദുരുപയോഗത്തിനുൾപ്പെടെ കേസെടുത്ത്‌ വിശദാന്വേഷണത്തിന്‌ വിജിലൻസ്‌ അനുമതി തേടി. ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്‌.

സ്വന്തം മണ്ഡലമായ പറവൂരിൽ, 2018ലെ പ്രളയബാധിതർക്ക്‌ വീട്‌ നിർമിക്കുന്ന പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത്‌ നിന്ന് വൻ പണപ്പിരിവ്‌ നടത്തിയെന്നാണ്‌ പരാതി.

വിദേശരാജ്യങ്ങളിൽനിന്ന്‌ പണപ്പിരിവ്‌ നടത്താൻ 2017-2020 കാലത്ത്‌ സതീശന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക്‌ ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന്‌ കൈമാറിയിരുന്നു. സതീശന്‍റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട്‌ വഴി പണം കൈമാറിയെന്നാണ്‌ ആരോപണം.

ആരോപണത്തിന് പിന്നാലെ പിരിച്ച തുകയെക്കുറിച്ച്‌ സോഷ്യൽ ഓഡിറ്റ്‌ നടത്തുമെന്ന്‌ സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ല.

യൂത്ത്‌കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എസ്‌ രാജേന്ദ്രപ്രസാദ്‌, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here