
പി വി അന്‍വറിന്റെ ആലുവയിലെ ഭൂമി ഇടപാടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വിജിലന്‍സ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലന്‍സ് സംഘം എടത്തല ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തി അന്വേഷണം നടത്തി.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവിന് പിന്നാലെയാണ് നടപടി. പാട്ട അവകാശം മാത്രമുള്ള ഭൂമി പോക്കുവരവ് നടത്തി പി വി അന്‍വര്‍ സ്വന്തമാക്കി എന്ന പരാതിയിലാണ് അന്വേഷണം. കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ ആണ് പരാതി നല്‍കിയത്.
കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച് ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറിയിട്ടുണ്ട്.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
സംഭവത്തിൻ്റെ നിജ സ്ഥിതിയിൽ വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട് നൽകാനാണ് ഉത്തരവിലെ നിർദ്ദേശം. ആലുവയിൽ 11. 46 ഏക്കർ ഭൂമി അനധികൃതമായി തരംമാറ്റം നടത്തി കൈവശപ്പെടുത്തി എന്ന പരാതിയിലാണ് പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

