
കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ പ്രതിയായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിലെ വിവരശേഖരണത്തിൻ്റെ ഭാഗമായിട്ടാണ് പരിശോധന.
കൊച്ചി ഇ ഡി ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇഡിയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇഡിക്കെതിരെ പരാതി നൽകിയ വ്യവസായിക്കെതിരെയുള്ള ഇ ഡി കേസിൻ്റെ വിവരങ്ങൾ വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ ഇ ഡി കൈമാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇ ഡി ഓഫീസിൽ എത്തിയത്.വിജിലൻസ് നേരത്തെ നൽകിയ കത്തിന് ഇ ഡി ഇതുവരെ മറുപടി നൽകിയിട്ടില്ല.
അതേസമയം ഇ ഡി കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഇഡി ഉദ്യോഗസ്ഥൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. കേസിലെ ഒന്നാം പ്രതി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിൻ്റെ അറസ്റ്റ് തടഞ്ഞ ഉത്തരവാണ് നീട്ടിയത്. ശേഖർ കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി നേരത്തെ അറസ്റ്റ് തടഞ്ഞിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾ ഗൂഢോദ്ദേശത്തോടെയാണന്നും തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ജാമ്യാപേക്ഷയിലെ വാദം.ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ താനുമായി ബന്ധമില്ലാത്തതാണെന്നും അതിന് തെളിവുകളുടെ പിൻബലമില്ലന്നും ശേഖർ കുമാർ വാദിക്കുന്നു. ജാമ്യാപേക്ഷയിൽ പിന്നീട് വിശദമായ വാദം കേൾക്കും.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here