അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ പക്കൽ നിന്ന് കണ്ടെത്തിയത് ഒരു കോടിയോളം വരുന്ന അനധികൃത സ്വത്ത്

കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻ്റിൻ്റെ താമസസ്ഥലത്ത് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ പിടികൂടി. പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റ്  സുരേഷ് കുമാറിന്‍റെ പക്കല്‍ നിന്നാണ് അനധികൃതമായി സമ്പാദിച്ച ധനശേഖരം പിടിച്ചെടുത്ത്.

35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും  17 കിലോ നാണയങ്ങളും വിജിലൻസ്  പിടിച്ചെടുത്തു.  ഇയാൾക്ക്  25 ലക്ഷം രൂപയുടെ സേവിംഗ്സ് ഉണ്ടെന്നും വിജിലെന്‍സ് കണ്ടെത്തി. സുരേഷ് കുമാർ താമസിക്കുന്ന മണാർക്കാട് ടൗണിലുള്ള ലോഡ്ജിലാണ് വിജിലൻസ് റെയ്ഡ് നടന്നത്.

ചൊവ്വാ‍ഴ്ച രാവിലെ ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുരേഷ് കുമാർ വിജിലന്‍സിന്‍റെ പിടിയിലായത്.  മണാർക്കാട് വെച്ച് സുരേഷിൻ്റെ കാറിൽ വെച്ചാണ് കൈക്കൂലി നൽകിയത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് വില്ലേജ് അസിസ്റ്റൻ്റ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here