എൻ എം വിജയന്റെ മരണം; എം പിയുടെ സ്റ്റാഫ് അംഗങ്ങളുടെ മൊഴിയെടുത്ത്‌ വിജിലൻസ്‌

nm vijayan

അന്തരിച്ച വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യാകുറുപ്പിൽ വയനാട് എം പി യുടെ സ്റ്റാഫംഗങ്ങളുടെ പേരുകൾ ഉണ്ടായിരുന്നു. എം പിയുടെ സ്റ്റാംഫംഗങ്ങളുടെ മൊഴിയെടുത്ത്‌ വിജിലൻസ്‌. സർക്കാർ ജീവനക്കാരായ രതീഷ്‌, മുജീബ്‌ എന്നിവരെയാണ് വിജിലൻസ് ചോദ്യം ചെയ്തത്.

എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ പണമിടപാട്‌ അറിയാമായിരുന്നെന്ന് പരാമർശിച്ച വയനാട്‌ എം പിയുടെ പേഴ്സണൽ അസിസ്റ്റൻഡ്‌ രതീഷ്‌ കുമാർ ,എൻ ജി ഒ അസോസിയേഷൻ നേതാവ്‌ മുജീബ്‌ എന്നിവരുടെ മൊഴിയാണ്‌ വിജിലൻസ്‌ രേഖപ്പെടുത്തിയത്‌.

Also Read: ഐസി ബാലകൃഷ്ണന് പുതിയ കുരുക്ക്; ബത്തേരി ബാങ്ക്‌ നിയമന കോഴയിൽ വീണ്ടും പരാതി

ഇരുവരേയും പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്യും. ഐ സി ബാലകൃഷ്ണന് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പിൽ പറയുന്നത്. ഇത് തിരിച്ചു കൊടുക്കാൻ എം എൽ എ തയ്യാറാകാതെ വന്നപ്പോൾ ഇരുവരുടെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വരുമെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എം പി ഓഫീസിൽ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News