മുൻ എ.ആർ.ടി.ഒ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടിയിലധികം രൂപയുടെ കറൻസിയും സ്വർണ്ണവും

vigliance raid

മുൻ എ.ആർ.ടി.ഒ ഉദ്യോഗസ്ഥനായ ലളിത് കുമാറിന്റെ വീട്ടിൽ നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ കറൻസിയും സ്വർണ്ണവും പിടിച്ചെടുത്തു. ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്. ലഖ്‌നൗവിലെ വസതിയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് 1.62 കോടി രൂപയുടെ കള്ളപ്പണവും 13 കിലോ സ്വർണ്ണവും 9 കിലോ വെള്ളിയും കണ്ടെത്തിയത്.

ലളിത് കുമാർ നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പിന്നാലെ വിജിലൻസ് സംഘം പ്രത്യേക കോടതിയിൽ നിന്നും സെർച്ച് വാറണ്ട് വാങ്ങിയാണ് ലഖ്‌നൗവിലെ ഇയാളുടെ ആഡംബര വസതിയിൽ എത്തിയത്. രണ്ട് ദിവസങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയത്. മുറികളിലും അലമാരകളിലും പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെത്തിയത്.

ALSO READ :യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൂടുംബം

കൂടാതെ വീടിന്‍റെ ചുവരുകൾക്കുള്ളിൽ രഹസ്യമായി നിർമ്മിച്ച ലോക്കറുകൾ വിജിലൻസ് സംഘം കണ്ടെത്തി. പരിശോധനയ്ക്കിടയിൽ ഡിജിറ്റൽ ലോക്കറിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ടെങ്കിലും താൻ പാസ്‌വേഡ് മറന്നുപോയി എന്നായിരുന്നു ലളിത് കുമാറിന്റെ മറുപടി. റെയ്ഡ് രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ഒടുവിൽ സാങ്കേതിക വിദഗ്ധരെ എത്തിച്ച് ഡിജിറ്റൽ സേഫ് തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News