‘സീ യു സൂൺ വിഘ്നേഷ്’; മ്മടെ മലപ്രം ചെക്കന് മുംബൈ ഇന്ത്യൻസിന്റെ ഹഗ്

vignesh-puthur-mumbai-indians

പരുക്കേറ്റതിന് പിന്നാലെ ഈ ഐ പി എൽ സീസണിൽ നിന്ന് പുറത്തായ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്റെ ലൌലി ഹഗ്. വീഡിയോ സോഷ്യൽ മീഡിയയിൽ ടീം പങ്കുവച്ചു. ‘തീരുന്നില്ല, തുടരും- സീ യു സൂൺ വിഘ്നേഷ് ‘ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ടീം പങ്കുവച്ചത്. ക്യാമ്പിലെ വിഘ്‌നേഷിന്റെ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

കാലിന് പരുക്കേറ്റതിനെ തുടർന്നാണ് വിഘ്‌നേഷ് പുറത്തായത്. ഈ സീസണില്‍ തുടര്‍ന്ന് കളിക്കാൻ ആകില്ലെന്ന് ഉറപ്പായതോടെ മുംബൈ ഇന്ത്യന്‍സ് പകരക്കാരനെ കൊണ്ടുവന്നു. യുവതാരം രഘു ശര്‍മയാണ് പകരക്കാരൻ. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് 31കാരനായ രഘു ശര്‍മ മുംബൈയുടെ ഭാഗമായത്.

Read Also: പഞ്ചാബ് കിങ്സ് വീണ്ടും പരുക്കിൻ്റെ പിടിയിൽ; മാക്സ്‌വെൽ ഐ പി എല്ലിൽ നിന്ന് പുറത്ത്

ആദ്യ മത്സരത്തില്‍ത്തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നിർണായകമായ മൂന്ന് വിക്കറ്റെടുത്ത് ചൈനാമാൻ ബോളർ ആയ വിഘ്‌നേഷ് ഞെട്ടിച്ചിരുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് മലപ്പുറം സ്വദേശിയായ വിഘ്നേഷ് കളിച്ചത്. ആറ് വിക്കറ്റ് നേടി. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News