“എന്റെ ശക്തിക്ക് കരുത്ത് പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം”; വേദനയായി വിജയ് ആന്റണിയുടെ ഭാര്യയുടെ കുറിപ്പ്

നടനും സംഗീത സംവിധായകനായ വിജയ് ആന്റണിയുടെ മകളുടെ വേർപാട് വിശ്വസിക്കാനാവാതെ തമിഴ് സിനിമാലോകം. മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വിജയ്‌യുടെ ഭാര്യ ഫാത്തിമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.അത്തരത്തിൽ മകളുടെ സ്‌കൂളിലെ നേട്ടം പ്രകീർത്തിച്ചുകൊണ്ടുള്ള ഫാത്തിമ മാർച്ചിൽ പങ്കു വെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരെ വേദനയിലാഴ്ത്തിയത്. ‘’എന്റെ ശക്തിക്ക് കരുത്തു പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം, എന്റെ സമ്മർദവും (വികൃതി സൂപ്പർ ലോഡഡ്) എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി. മീര വിജയ് ആന്റണി, അഭിനന്ദനങ്ങൾ ബേബി.’’– വെള്ള നിറത്തിലുള്ള യൂണിഫോം ധരിച്ച മീരയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് ഫാത്തിമ ഇങ്ങനെ എഴുതി.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു  ഈ പന്ത്രണ്ടാം ക്ലാസുകാരി. പഠിക്കാൻ ഏറെ മിടുക്കിയായിരുന്നു മീര. കൂടാതെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള വിദ്യാർഥിയായിരുന്നു. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മീരയെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ജൂണിലാണ്.

also read :മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

ഇന്ന് പുലർച്ചയാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ കണ്ടെത്തിയത്. വിജയ് ആന്റണി തന്നെയാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മുറിയിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു മീര.

also read :പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിക്കുണ്ടായതല്ല, സമൂഹത്തിന്‌ മുഴുവൻ ഉണ്ടായതാണ്‌: മന്ത്രി കെ രാധാകൃഷ്‌ണൻ

തമിഴ് സിനിമാ മേഖലയിൽ സജീവ സാന്നിധ്യമായ സംഗീത സംവിധായകനാണ് വിജയ് ആന്റണി. സംഗീതത്തിലുപരി കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വിജയ് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അതേസമയം മീരയുടെ മരണകാരണം വ്യക്തമല്ല. മീര മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ് ആന്റണിക്കും ഫാത്തിമക്കും ലാറ എന്ന മറ്റൊരു മകള്‍ കൂടി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News