തമി‍ഴ്നാട്ടിൽ ഇനിയെന്ത്? ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ച് വിജയ്

TVK chief Vijay

തമി‍ഴ്നാട്ടിൽ ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം ഇന്ന് ചേരും. സർക്കാർ രൂപീകരണ പ്രതിസന്ധി നിലനിൽക്കെയാണ് ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗം അധ്യക്ഷൻ വിജയ് വിളിച്ചത്. ഇന്ന് രാവിലെ 10.30ന് പനയൂരിലെ പാർട്ടി ആസ്ഥാനത്താണ് യോഗം ചേരുക.

അതേസമയം തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്ത്വത്തിൽ തന്നെയാണ്. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സത്യപ്രതിജ്ഞ പ്രതിസന്ധിയിലായത്.

ALSO READ: അയവില്ലാതെ കോൺഗ്രസിന്റെ ‘ഫ്ലക്സ് യുദ്ധം’; കെ സി വേണുഗോപാലിനായി കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ്

നിലവിൽ കോൺഗ്രസിൻ്റെ അഞ്ച് സീറ്റുകൾ ഉൾപ്പെടെ 113 നിയുക്ത എംഎൽഎമാരുടെ പിന്തുണയാണ് തമിഴ്നാട് വെട്രി കഴകത്തിന് ഉള്ളത്. കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് എത്താൻ വിജയിയുടെ പാ‌ർട്ടിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ടിവികെ ഇടത് പാർട്ടികളുടെയും പിന്തുണ തേടിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധി ഉള്ളതിനാൽ കേവല ഭൂരിപക്ഷം ഇല്ലാതെ സത്യപ്രതിജ്ഞ അനുവദിക്കാൻ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist