
വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനം കവർന്ന നടനാണ് വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12-ാമത്തെ ചിത്രമാണ് കിങ്‌ഡം. മെയ് 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ കിങ്ഡത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ആരാധകർ. ആക്ഷൻ ത്രില്ലർ ചിത്രമാണിത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെ ലുക്കും ആരാധകരുടെ ശ്രെദ്ധ പിടിച്ചുപറ്റി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുക.
സിനിമയ്ക്കായി വിജയ് നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘ഐസ് ബാത്ത്’ അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്.
ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിൽ നായികയായെത്തുക. ഗൗതം തിന്നനുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീകര സ്റ്റുഡിയോസ്, സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിലാണ് ചിത്രം എത്തുന്നത്.
വിജയ് ദേവരകൊണ്ടയുടെ തിരിച്ചു വരവ് കൂടിയാകും ഇതെന്നാണ് ആരാധകർ പറയുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

