തനിക്ക് ശരിയും തെറ്റും പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നു, മനസ് തുറന്ന് നടന്‍ വിജയ് ദേവരകൊണ്ട

തെറ്റുകള്‍ തിരുത്തുകയും അതിലൂടെ മുന്നോട്ടുപോകുകയുമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് നടന്‍ വിജയ് ദേവരകൊണ്ട. നിക്ക് കരിയറില്‍ പത്ത് സിനിമകളുടെ റിലീസുകള്‍ ഉണ്ടായിരുന്നതില്‍ അവയെല്ലാം ഓരോ അനുഭവങ്ങള്‍ ആയിരുന്നുവെന്നും താരം പറഞ്ഞു.

തനിക്ക് ശരിയും തെറ്റും പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. താന്‍ തന്നെയാണ് ഓരോ തീരുമാനങ്ങളും എടുത്തിരുന്നതെന്നും ലൈഗര്‍ തന്റെ കരിയറിലെ ആദ്യത്തെ ഫ്‌ലോപ്പല്ലെന്ന് നടന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഖുഷി എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിങ്ങില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു താരം.

Also Read : വൈറലായി ബാര്‍ബി മോളിവുഡ് എഡിഷന്‍; താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

‘ഒരു സിനിമ നന്നായി ഓടിയില്ലെങ്കില്‍, അല്ലെങ്കില്‍ ആളുകള്‍ അത് ഏറ്റെടുത്തില്ലെങ്കില്‍, അത് ശരിക്കും നമ്മളെ വേദനിപ്പിക്കും. കരിയറില്‍ ഒരുപാട് പരാജയങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലൈഗര്‍ ആദ്യത്തേതല്ല. എന്നെ ഗൈഡ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. എന്റെ തീരുമാനങ്ങളിലൂടെ ഞാന്‍ മുന്നോട്ട് പോകുകയായിരുന്നു.

തെറ്റുകള്‍ തിരുത്തുകയും അതിലൂടെ മുന്നോട്ടുപോകുകയുമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും തനിക്ക് കരിയറില്‍ പത്ത് സിനിമകളുടെ റിലീസുകള്‍ ഉണ്ടായിരുന്നതില്‍ അവയെല്ലാം ഓരോ അനുഭവങ്ങള്‍ ആയിരുന്നു.

ഒരുതരത്തില്‍ വിജയം എന്നുപറയുന്നത് തോറ്റാലും മുന്നോട്ട് പോകുക എന്നതാണ്. തെറ്റുകള്‍ തിരുത്തിയും, ഞാന്‍ പുതിയ അറിവുകളിലൂടെ മുന്നോട്ട് പോകുകയാണ്. ഒപ്പം തെറ്റുകള്‍ മനസിലാക്കി അത് തിരുത്താന് ശ്രമിക്കുന്നുമുണ്ട്. എനിക്ക് കരിയറില്‍ 10 റിലീസുകള്‍ ഉണ്ടായിട്ടുണ്ട്, 10 വ്യത്യസ്തമായ നിമിഷങ്ങളാണ് അതിലൂടെ എനിക്കുണ്ടായിട്ടുള്ളത്. എന്നാല്‍ ഈ 10 നിമിഷങ്ങളല്ല നമ്മുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കുന്നത്.

ഒരു സിനിമ നന്നായി ഓടിയാല്‍ ഞാന്‍ പണ്ട് അതിനെ ബ്ലോക്ക്ബസ്റ്റെര്‍ എന്ന് വിളിക്കും. അതിനു ഒരു മടിയും ഉണ്ടായിരുന്നില്ല, അതില്‍ അന്നൊന്നും ഒരു നാണവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഇനി എന്റെ വായ അടച്ചുതന്നെ ഇരിക്കും,’ വിജയ് ദേവരക്കൊണ്ട പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News