
തമിഴ് സൂപ്പർതാരവും ടിവികെയുടെ അധ്യക്ഷനുമായ വിജയുടെ വിവാഹമോചന വാർത്തകളും ഗോസിപ്പുകളുമാണ് കുറച്ചായിട്ട് സോഷ്യൽ മീഡിയയിൽ നിറയെ. ഇതിൽ ഇവരുടെ മകൻ ജേസൺ സഞ്ജയുടെ പൂർണ പിന്തുണ അമ്മയ്ക്കാണെന്ന് വീണ്ടും വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിജയെക്കുറിച്ചുള്ള വാർത്തകൾ പിന്നാലെ ജേസൺ വിജയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ജേസൺ സഞ്ജയ് തന്റെ പേരിൽ വരുത്തിയ മാറ്റമാണ് ചർച്ചയാകുന്നത്.
ജേസൺ തന്റെ പേരിനൊപ്പം ഇതുവരെ ഉപയോഗിച്ചിരുന്ന അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് ചേർത്തതായിട്ടാണ് പുതിയ വാർത്തകൾ.
‘ജേസൺ സഞ്ജയ് വി’ എന്നറിയപ്പെട്ടിരുന്ന ജേസൺ ഇനി മുതൽ ‘ജേസൺ സഞ്ജയ് എസ്’ എന്നായിരിക്കും അറിയപ്പെടുക. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന ‘V’ എന്ന അക്ഷരത്തിന് പകരം അമ്മ സംഗീതയെ സൂചിപ്പിക്കുന്ന ‘S’ എന്ന അക്ഷരമാണ് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ജേസണിന്റെ ഈ നീക്കങ്ങൾ. സംഗീതയ്ക്കും മക്കൾക്കുമായി വിജയ് 250 കോടി രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തതായും പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

