
വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബ് ശക്തമായ പ്രകടനത്തോടെ സെമിഫൈനൽ പ്രവേശനം ഉറപ്പിച്ചു. ക്വാർട്ടർഫൈനലിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് അവസാന നാലിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് നേടി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിംഗ് 88 റൺസുമായി ടീമിന്റെ ടോപ് സ്കോററായി. മധ്യനിരയുടെയും ഓപ്പണർമാരുടെയും മികച്ച പ്രകടനമാണ് പഞ്ചാബിനെ വലിയ സ്കോറിലേക്കാണ് നയിച്ചത്.
Also Read: വിജയ് ഹസാരെ ട്രോഫി: അടിച്ച് തകർത്ത് പഞ്ചാബ്! മധ്യപ്രദേശിന് സെമിയിലെത്താൻ 346 റൺസ് വേണം
വലിയ ലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് ബാറ്റിംഗ് പൂർണമായി തകർന്നു. രജത് പടീദാറും വെങ്കടേഷ് അയ്യറും അടങ്ങുന്ന ടീം 31.2 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. സ്റ്റാർ ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ അക്കൗണ്ട് തുറക്കാതെ പുറത്തായത് മധ്യപ്രദേശിന് വലിയ തിരിച്ചടിയായി. പഞ്ചാബ് ബൗളർമാർ തുടക്കം മുതൽ തന്നെ കൃത്യമായ ലൈനും ലെങ്ത്തും പാലിച്ച് വിക്കറ്റ് വീഴ്ത്തിയതോടെ, മധ്യപ്രദേശിന് മത്സരം തിരിച്ചുപിടിക്കാൻ ഒരവസരവും ലഭിച്ചില്ല. സംവീർ സിംഗ് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ, ക്രിഷ് ഭഗത്, ഗുർണൂർ ബ്രാർ , രാമൻദീപ് സിംഗ് എന്നിവർ രണ്ടു പേരെ വീതം പുറത്താക്കി. സെമിഫൈനലിൽ സൗരാഷ്ട്രയാണ് പഞ്ചാബിന്റെ എതിരാളികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

