എന്താ മാറ്റം! പുതിയ ലുക്കിലെ വിജയിയെ കണ്ട് അമ്പരന്ന് ആരാധകർ

വിജയ് ചിത്രം ദ ഗോട്ടിനായി ആരാധകര്‍ ഒന്നാകെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ വിജയ്യുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയ്‍യുടെ ഒരു സെല്‍ഫി ഫോട്ടോയും ഫ്ലൈയിംഗ് കിസ് നല്‍കുന്ന വിജയ്‍യുടെ വീഡിയോയും ആരാധകര്‍ ഇതിനോടകം ചർച്ചയാക്കി കഴിഞ്ഞു. ക്ലീൻ ഷേവ് ചെയ്‍ത വിജയ്‍യെയാണ് ഫോട്ടോയില്‍ കണ്ട ആവേശത്തിലും സംശയത്തിലുമൊക്കെയാണ് ആരാധകർ.

ALSO READ: പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ

അതേസമയം സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ദ ഗോട്ടിൽ വിജയ് രണ്ട് വേഷങ്ങളിലാണ് എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വിജയിയുടെ പുതിയ ചിത്രം വൈറലാകുന്നത്.

ALSO READ: കരുതലിലൂടെ മുഖ്യമന്ത്രിയുടെ സ്നേഹം തിരിച്ചറിഞ്ഞ് കുരുന്നുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News