കൈ പിടിച്ചു കയറ്റിയ വിജയകാന്തിനെ തിരിഞ്ഞു നോക്കാതെ വിജയ്; രൂക്ഷ വിമർശനവുമായി തമിഴകം

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി അഭ്യുഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ വിജയകാന്തിന്‍റെ ഭാര്യ പ്രേമലത വിശദീകരണവുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. വിജയകാന്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് പ്രേമലത ആവശ്യപ്പെടുന്നത്. ക്യാപ്റ്റനൊപ്പമുള്ള ചിത്രങ്ങളും പ്രേമലത പങ്കുവച്ചിരുന്നു. തമിഴ് സിനിമ ലോകം വളരെ ആകാംക്ഷയോടെയാണ് ക്യാപ്റ്റന്‍റെ ആരോഗ്യ നില അറിയാന്‍ കാത്തുനില്‍ക്കുന്നത്.

വിജയകാന്തിന്‍റെ ആരോഗ്യ നില അന്വേഷിച്ച് പല സിനിമ താരങ്ങളും ആശുപത്രിയില്‍ എത്തിയിരുന്നു. അതേ സമയം സൂര്യ അടക്കം പല പ്രമുഖ താരങ്ങളും ഫോണിലും മറ്റും വിവരങ്ങള്‍ ആരായുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.എന്നാൽ നടന്‍ വിജയ് ഒരിക്കല്‍ പോലും വിജയകാന്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് അന്വേഷണം നടത്താത്തത് വിജയ് കാന്ത് ആരാധകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കരിയറിന്‍റെ ഒരു അത്യവശ്യഘട്ടത്തില്‍ വിജയിയെ കൈപിടിച്ചുയര്‍ത്തിയ വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമാണ് തമിഴ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

also read: കൈക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; 26കാരി പിടിയില്‍

ഇത് സംബന്ധിച്ച് നടനും രാഷ്ട്രീയക്കാരനുമായ മീശ രാജേന്ദ്രന്‍ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. “നാളെയെ തീര്‍പ്പ് എന്ന പടത്തിലൂടെ 92ല്‍ വിജയ് നായകനായി എത്തി. അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. വിജയ് തന്നെ ഇത് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നുകിൽ വീട് വിറ്റ് കടം വീട്ടുക, അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികള്‍ എന്ന്. രണ്ടാമത്തെ വഴിയാണ് അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരന്‍ പോലെ ഹിറ്റ് നല്‍കിയ വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയ് കാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയ് കാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം. വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും. എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഇപ്പോള്‍ ഒന്ന് കാണുവാന്‍ എങ്കിലും വന്നോ, അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും, വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയ്” -മീശ രാജേന്ദ്രന്‍ അന്ന് പറഞ്ഞു.

also read: ഗര്‍ഭിണിയായിരിക്കെ സുഹൃത്തുമായി പരിചയപ്പെട്ടു, കൊലപ്പെടുത്തുന്നതറിഞ്ഞിട്ടും മിണ്ടാതെ അമ്മ; കൊച്ചിയിലെ കുഞ്ഞിന്റെ മരണത്തില്‍ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News