
ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനം തകര്‍ന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായ വിജയ് ആര്‍ രൂപാണിയാണെന്ന വാര്‍ത്ത വന്നിരുന്നു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന വാര്‍ത്ത വരികയും, 69കാരനായ ബിജെപി നേതാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയായിരുന്ന രൂപാണി ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാന്‍ പോകുകയായിരുന്നു. അഞ്ജലി രൂപാണിയാണ് ഭാര്യ. പുജിത്, ഋഷഭ്, രാധിക എന്നിവരാണ് മക്കള്‍.
ALSO READ: അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു

1956 ഓഗസ്റ്റ് രണ്ടിന് രാംനിക്ലാല്‍ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായാണ് ജനനം. കോളജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്ന രൂപാണി ആര്‍എസ്എസില്‍ ചേരുകയും 1971ല്‍ ജനസംഘത്തില്‍ അംഗമാകുകയും ചെയ്തു. 2016 ഓഗസ്റ്റ് 7 നാണ് വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദ്രനീല്‍ രാജ്യഗുരുവിനെ പരാജയപ്പെടുത്തി രാജ്‌കോട്ട് വെസ്റ്റ് മണ്ഡലം നിലനിര്‍ത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നു. 2021 സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.
ALSO READ: എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണ ഹോസ്റ്റലിലെ സ്ഥിതിയിങ്ങനെ, ദൃക്‌സാക്ഷി വിവരണം ഞെട്ടിക്കും
ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 11 കുട്ടികളും അപകടത്തിൽ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here