വിജയ് അധികാരത്തിലേക്ക് ! ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎമ്മും സിപിഐയും

tvk contoversy left support

തമിഴ് സിനിമ താരം വിജയ് നയിക്കുന്ന ടിവികെക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ സിപിഐഎമ്മും സിപിഐയും പിന്തുണ നൽകും. തമിഴ്‌നാട്ടിൽ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിന് പിന്നാലെയാണ് ടിവികെയെ പിന്തുണയ്ക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.

നിലവിൽ നിയമസഭയിൽ രണ്ടു സീറ്റുകളുള്ള സിപിഐഎമ്മിന്റെ പിന്തുണ 118 എന്ന മാന്ത്രിക നമ്പറിലേക്ക് ഉള്ള വിജയുടെ യാത്രയിൽ നിർണ്ണായകമാകും. സിപിഐഎമ്മിനെ കൂടാതെ സിപിഐയും ടിവികെക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു. സുസ്ഥിര മതേതര ജനാധിപത്യ സർക്കാനായാണ് പിന്തുണയെന്ന് സി പി ഐ അറിയിച്ചു.

Also Read: തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്; സത്യപ്രതിജ്ഞ ഉടനെന്ന് സൂചന

നേരത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ക‍ഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു ഇതോടെ സർക്കാർ രൂപീകരിക്കാനുള്ള നിർണായകമായ പിന്തുണ ഉറപ്പിച്ച വിജയ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. അങ്ങനെയെങ്കിൽ പത്താം തീയതിക്ക് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News