മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, ആഗ്രഹം പങ്കുവെച്ച് വിജയരാഘവന്‍

മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ് എം റേഡിയോക്ക്  നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. ഏറ്റവും ഇഷ്ടമുള്ള നടനാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നുമായിരുന്നു വിജയരാഘവന്റെ വെളിപ്പെടുത്തല്‍.

Why New Delhi is my favorite Malayalam Action Movie ever !

‘വെനീസിലെ വ്യാപാരി എന്ന സിനിമയില്‍ വയസന്‍ വേഷത്തിലാണ് അഭിനയിച്ചത. ‘ഇയ്യാള്‍ക്കീ വയസ്സന്‍ വേഷം ചെയ്യാന്‍ ഇത്ര താല്‍പ്പര്യം, അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് മമ്മൂസ് അന്ന് പറഞ്ഞത്. മമ്മൂക്കയെ ഞാന്‍ മമ്മൂസ് എന്നാണ് വിളിക്കുന്നത്.’ വിജയരാഘവന്‍ വെളിപ്പെടുത്തി. തനിക്കതാണ് ഇഷ്ടമെന്ന് മമ്മൂട്ടി മറുപടി നല്‍കിയതായും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അന്നത് കേട്ട് മമ്മൂട്ടി ചിരിച്ചതിന്റെ ഓര്‍മ്മയും വിജയരാഘവന്‍ പങ്കുവച്ചു.

Vijayaraghavan: I believe I was born to act- Cinema express

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് വിജയരാഘവന്‍. നായകന്‍, സഹനായകന്‍, പ്രതിനായകന്‍ തുടങ്ങിയ വേഷങ്ങളിലെല്ലാം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള വിജയരാഘവന്‍ ഹാസ്യ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here