കേരളമണ്ണിലേക്ക് എംപിവി എത്തി; ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി വിജയ രാഘവൻ

നടൻ വിജയരാഘവന്റെ യാത്രകൾക്കായി ഇപ്പോഴിതാ പുത്തനൊരു കൂട്ട് എത്തിയിരിക്കുകയാണ്. ടൊയോട്ട ഇന്നോവയുടെ പുതുതലമുറക്കാരനായ ഹൈക്രോസ് എംപിവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഹൈക്രോസിന്റെ സ്പെഷ്യൽ എഡിഷന്‍ ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും.

32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കോട്ടയത്തെ ടൊയോട്ട വിതരണക്കാരയ നിപ്പോൺ ടൊയോട്ട നിന്നാണ് താരം കാർ വാങ്ങിയത്. ഏറ്റവും ഉയര്‍ന്ന മോഡലായ ZX(O) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ.

ഇന്നോവ ഹൈക്രോസിന്റെ ZX(O) ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഈ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പണികഴിപ്പിച്ചിരിക്കുന്നത്. 2025 മെയ് മുതൽ ജൂലൈ വരെ മാത്രമേ ഈ വാഹനം വിപണനത്തിന് ഉണ്ടാവൂവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

ALSO READ: കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസ്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 3 പോക്സോ കേസുകൾ, അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ കൊടുത്തുകൊണ്ടാണ് എക്‌സ്‌ക്ലുസീവ് എഡിഷനെ അവർ ഒരുക്കിയിരിക്കുന്നത്. റൂഫ്, ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, അലോയ് വീലുകൾ, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പണിതീർത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News