മോദിയെ വിമര്‍ശിച്ചതിനുള്ള പ്രതികാര നടപടി, അഭിപ്രായ സ്വാതന്ത്ര്യത്തിനു ‘ബ്ലോക്കി’ട്ട് കേന്ദ്രം ; നിലപാട് വ്യക്തമാക്കി വികടൻ

നരേന്ദ്ര മോദിയെ പരാമർശിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി തമിഴ് മാധ്യമമായ ‘വികടൻ’. വെബ്‌സൈറ്റിന്‍റെ പ്രവർത്തനം മുടക്കിയതിനെ കുറിച്ച് സർക്കാർ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കും എന്നതനുസരിച്ചാണ് എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും വികടൻ വ്യക്തമാക്കി.

വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് നടപടിക്ക് കാരണമായത്. ഓണ്‍ലൈന്‍ മാസികയായ വികടന്‍ പ്ലസില്‍ 10-ാം തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അരികെ കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വികടൻ ഇത്തരത്തിൽ വിമര്‍ശനം ഉയർത്തിയത്. .

പിന്നാലെ പരാതി ഉയർന്നതിനെ തുടർന്ന് വികടൻ വെബ്‌സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് സ്ഥിരീകരണം വന്നിരുന്നു.

also read: ന്യൂ ദില്ലി റെയിൽവേ സ്റ്റേഷൻ അപകടത്തിൽ മരിച്ച അഞ്ച് പേരുടെ പോസ്റ്റ്‌മോർട്ടം പുറത്ത്; മരിച്ചത് ശ്വാസം മുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News