
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ വൈഭവ് സൂര്യവംശിക്കുണ്ടായ പരുക്കിൽ പ്രതികരിച്ച് വിക്രം റാത്തോർ. വൈഭവ് ഇപ്പോള്‍ ഓക്കേയാണെന്നും വൈഭവിന് മതിയായ ചികിത്സ നൽകുന്നുണ്ടെന്നും വിക്രം റാത്തോർ പ്രതികരിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. സവായ് മാൻസിങിൽ വെച്ച് നടന്ന മത്സരത്തിനിടെയാണ് വൈഭവിന് പരുക്കേറ്റത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് നേരിട്ടത്.
മൂന്നാം ഓവറിന്റെ അവസാന പന്തിലാണ് വൈഭവിന് പരുക്കേൽക്കുന്നത്. വൈഭവ് സൂര്യവംശി ഔട്ട്‌ഫീൽഡിൽ നിന്ന് വേഗത്തിൽ ഓടി ഓടുന്നതിനിടെയാണ് പരുക്കേൽക്കുന്നത്. പിന്നാലെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.
ALSO READ: ‘വൈഭവ് സൂര്യവംശിയാണ് ഇപ്പോഴത്തെ എൻ്റെ ഫേവറേറ്റ് പ്ലേയർ’; പ്രശംസിച്ച് പാറ്റ് കമ്മിൻസ്
അതേസമയം, കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസും സണ്‍ റൈശേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ 37 പന്തിൽ 103 റണ്‍സെടുത്ത് വൈഭവ് സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാൻ റോയൽസിനായി 228 റണ്‍സിൽ 12 സിക്സുകള്‍ നേടിയത് വൈഭവായിരുന്നു. എന്നാൽ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് അവസാനം ജയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

