രജിസ്ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്

‘മാര്‍ക്കര്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്ന പ്രൊമോട്ടറുടെ ഗ്രീന്‍ സിറ്റി’ എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി)യുടെ കാരണം കാണിക്കല്‍ നോട്ടീസ്. ‘കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം’ എന്ന പേരിലായിരുന്നു പരസ്യം. കെ-റെറയുടെ വെബ്സൈറ്റ് വഴിയാണ് പ്രൊമോട്ടര്‍ പദ്ധതി പരസ്യപ്പെടുത്തുന്നത്. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്)നിയമം 59(1)ാം വകുപ്പ് പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടര്‍ക്ക് കെ-റെറ നോട്ടീസ് അയച്ചത്.

ALSO READ:കടമെടുപ്പ് പരിധി സംബന്ധിച്ച് കേരളവും കേന്ദ്രവും നടത്തുന്ന ചര്‍ച്ച ഇന്ന്

കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങുമ്പോള്‍ നിയമ പരിരക്ഷ ലഭിക്കില്ല. അത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെ-റെറ ചെയര്‍മാന്‍ പി. എച്ച്. കുര്യന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടര്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച തുടരന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

ALSO READ:ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയുടെ നിർണായക നീക്കം; എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News