
ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ബരിപാഡയില്‍ ആദിവാസി ദമ്പതികളെയും മൂന്ന് മക്കളെയും ബഹിഷ്‌കരിച്ച് ഗ്രാമവാസികള്‍, കുടുംബത്തിലെ 67കാരന്റെ മരണാനന്തര ചടങ്ങുകളില്‍ ‘ഹാന്‍ദിയ’ എന്ന് വിളിക്കപ്പെടുന്ന മദ്യം വിളമ്പാതിരുന്നതാണ് കാരണം. വിവിധ ആദിവാസി സമൂഹങ്ങളില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാന്‍ദിയ നല്‍കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. ഇത് ചെയ്യാതിരുന്നതോടെ ഗ്രാമവാസികള്‍ ഈ കുടുംബത്ത ഗ്രാമത്തിലെ കുളങ്ങള്‍, കുഴല്‍കിണര്‍ എന്നിവടങ്ങളില്‍ നിന്നും വെള്ളമെടുക്കാനോ, കടകളില്‍ നിന്ന് സാധനം വാങ്ങാനോ സമ്മതിക്കുന്നില്ല.
പിന്നാലെ ഈ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ പ്രദേശത്തെത്തിയ പൊലീസ് ഗ്രാമവാസികള്‍ രണ്ട് ദിവസത്തിനുള്ളില്‍ കാര്യത്തിനൊരു തീരുമാനം ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ALSO READ: സാബു എം ജേക്കബ് നടത്തുന്ന വിമര്‍ശനങ്ങള്‍ സ്വന്തം പാര്‍ട്ടിയെ വളര്‍ത്താനുള്ള എളുപ്പവഴിയെന്ന് പി വി ശ്രീനിജിന്‍ എം എൽ എ
കേസപാഡ ഗ്രാമത്തിലെ റാം സോറണ്‍ മാര്‍ച്ച് 27നാണ് മരിച്ചത്. സാന്താല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പാരമ്പര്യം അനുസരിച്ച് ചടങ്ങുകള്‍ നടത്തി. ഒരു മാസത്തിന് ശേഷം തങ്ങളുടെ വിഭാഗത്തിനായി ഒരു കമ്മ്യൂണിറ്റി ഫീസ്റ്റ് സോറന്റെ മകന്‍ നടത്തി. ഇതിലാണ് ഹാന്‍ദിയ വിളമ്പാതിരുന്നത്. ഇതോടെയാണ് കുടുംബം ബഹിഷ്‌കരണം നേരിട്ടത്.
വെള്ളവും ഭക്ഷണവും നല്‍കാത്തതിന് പുറമേ ഇവരുടെ കുടുംബത്തോടോ കുട്ടികളോടോ ആരും മിണ്ടാറുമില്ല. മിണ്ടുന്നവര്‍ രണ്ടായിരം രൂപ പിഴ നല്‍കണമെന്നാണ് വ്യവസ്ഥ. മദ്യപാനം മൂലമാണ് പിതാവ് മരിച്ചതെന്നും ഈ ശീലം മൂലം തങ്ങളുടെ വിഭാഗത്തിലെ പലരുടെയും ജീവിതം നശിച്ചിട്ടുണ്ടെന്നുമാണ് സോറന്റെ മകന്‍ പറയുന്നത്. ഗ്രാമത്തിലെ മുതിര്‍ന്ന മൂന്ന് പേര്‍ക്കെതിരെയാണ് സോറന്‍ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
ALSO READ: ലോസ് ഏഞ്ചൽസിൽ ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു: വെടിവച്ച് പൊലീസ്; ‘മറീൻസി’നെ ഇറക്കുമെന്ന ഭീഷണിയുമായി പ്രതിരോധ സെക്രട്ടറി
അവസാന ചടങ്ങില്‍ ആത്മാവിനായി ഹാന്‍ദിയ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട അന്നദാനത്തിന് ഇത് നല്‍കാറില്ലെന്നും സോറന്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here