എംബാപ്പെയുടെ ഡബിള്‍ ബാരല്‍; വിയ്യാറയലിനെ തകര്‍ത്ത് റയല്‍ ലാലിഗയില്‍ ഒന്നാമത്

villareal-vs-real-madrid-mbappe

കെലിയന്‍ എംബാപ്പെയുടെ ഡബിളില്‍ വിയ്യാ റയലിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ഏഴാം മിനിറ്റില്‍ അലക്‌സ് ബെയ്നയുടെ കോര്‍ണര്‍ ഔറേലിയന്‍ ചൗമെനി തട്ടിമാറ്റിയതോടെയാണ് ആതിഥേയര്‍ ഗോള്‍വേട്ട ആരംഭിച്ചത്. തട്ടിമാറ്റിയ പന്ത് ജുവാന്‍ ഫോയ്ത്തിന് ലഭിക്കുകയും ക്ലോസ് റേഞ്ചില്‍ നിന്ന് ഗോള്‍ നേടുകയും ചെയ്തു.

10 മിനിറ്റിനുശേഷം ബ്രാഹിം ഡയസ് ഷോട്ട് ബ്ലോക്ക് ചെയ്യുകയും എംബാപ്പെ പാഞ്ഞടുക്കുകയും ബോള്‍ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് ക്ലോസ് റേഞ്ചില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. അങ്ങനെ റയല്‍ മാഡ്രിഡ് സമനിലയിലായി. ആറ് മിനിറ്റിനു ശേഷം, ലൂക്കാസ് വാസ്‌ക്വസിന്റെ ത്രൂ ബോളില്‍ എടുത്ത് എംബാപ്പെ രണ്ടാം ഗോള്‍ നേടി. സീസണിലെ എംബാപ്പെയുടെ 20ാമത്തെ ലീഗ് ഗോള്‍ ആണത്.

Read Also: ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍; ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗ് ഫൈനലില്‍ സച്ചിന്‍- ലാറ പോര് ഇന്ന്

രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിന്റെ ത്രൂ ബോളില്‍ ഹാട്രിക് നേടാനുള്ള അവസരം എംബാപ്പെയ്ക്ക് ലഭിച്ചിരുന്നു. പക്ഷേ ഓഫ്സൈഡ് ഫ്ലാഗ് ഉയര്‍ന്നു. 60 പോയിന്റുമായി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. കഴിഞ്ഞ ആഴ്ച ഒസാസുനയുമായുള്ള മത്സരം മാറ്റിവച്ചതിനാല്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഞായറാഴ്ച മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോയെ ബാ‍ഴ്സലോണ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News