ഓണത്തിന് വിജയസാധ്യത ഞങ്ങളുടെ പടത്തിന്, കുഞ്ഞു പിള്ളേരെയും കൊണ്ട് ആരെങ്കിലും വെട്ടും കുത്തും കാണാൻ പോകുമോ? വിനയ് ഫോർട്ട്

ഓണം റിലീസുകളിൽ ഏറ്റവുമധികം സാധ്യതയുള്ളത് തങ്ങളുടെ പടത്തിനാണെന്ന് നടൻ വിനയ് ഫോർട്ട്. ഞങ്ങൾ കോംപീറ്റ് ചെയ്യുന്നതൊക്കെ ഭയങ്കര വലിയ സിനിമകളോടാണെന്നറിയാമെന്നും, പക്ഷെ ഞങ്ങളുടെ ജോണറിന് ഒരു പ്രത്യേകതയുണ്ട്, ഞങ്ങളുടേത് ഒരു കോമഡി പടമാണെന്നും വിനയ് ഫോർട്ട് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: ‘സിഐഡി മൂസ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകില്ല’: കാരണം വ്യക്തമാക്കി സലിം കുമാർ

വിനയ് ഫോർട്ട് പറഞ്ഞത്

നമ്മള്‍ കോംപീറ്റ് ചെയ്യുന്നതൊക്കെ ഭയങ്കര വലിയ സിനിമകളോടാണ്. പക്ഷേ ഞങ്ങളുടെ ജോണറിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടേത് ഒരു കോമഡി പടമാണ്. നമ്മള്‍ നമ്മളെത്തന്നെ കളിയാക്കുന്ന തരത്തില്‍ വലിയ തമാശകളുള്ള എന്റര്‍ടൈനറാണ്. എനിക്ക് തോന്നുന്നത് ഓണത്തിന് കൂടുതല്‍ സാധ്യത ഈ സിനിമയ്ക്കായിരിക്കും എന്നാണ്. അടി ഇടി പടത്തിന് അപ്പുറത്തുള്ള ഒരു സാധ്യത ഈ സിനിമയ്ക്കുണ്ട്. ഈ ഫെസ്റ്റിവല്‍ പരിപാടിയ്‌ക്കൊക്കെ നമ്മള്‍ കുഞ്ഞിപ്പിള്ളേരുമായി കുടുംബത്തോടൊപ്പം പോയി വെടിവെപ്പും കുത്തും കൊലയും കാണാന്‍ താത്പര്യപ്പെടില്ല.

ALSO READ: ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം കെഎസ്എഫ് ഡിസി യുടെ തീയേറ്ററുകളില്‍

ഇപ്പോള്‍ എന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ഒറ്റയ്ക്കാണ് ഒരു സിനിമയക്ക് പോകുന്നതെങ്കില്‍ ഒരുപക്ഷേ ഈ പറയുന്ന പോലെ ഡാര്‍ക്ക് ഗ്യാങ്‌സ്റ്റര്‍ സിനിമ കണ്ടേക്കും. പക്ഷേ ഫാമിലിയായി പോകുമ്പോള്‍ നമുക്ക് കുടുംബത്തോടൊപ്പം ഇരുന്ന് ചിരിക്കാവുന്ന നല്ല കോമഡിയുള്ള നല്ല പാട്ടുള്ള സിനിമകളായിരിക്കും പ്രിഫര്‍ ചെയ്യുന്നത്. അത്തരമൊരു സ്‌പേസില്‍ ഈ സിനിമ സേഫ് ആണെന്നാണ് എന്റെ വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News