
വിനയചന്ദ്രിക കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. കെ. ഡി ഷൈബു മുണ്ടയ്ക്കലിന്റെ “ഇടതുകഴുവിലെ കള്ളൻ” എന്ന കവിതാ സമാഹാരത്തിന് പുരസ്കാരം. 25000രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഖ്യാത കവി ഡി വിനയചന്ദ്രന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് വിനയചന്ദ്രിക കവിതാ പുരസ്‌കാരം.പ്രമുഖ നിരൂപകൻ കെ ബി പ്രസന്നകുമാർ,(ചെയർമാൻ )കവി ഇന്ദിര അശോക്, പ്രദീപ് പനങ്ങാട് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്.
Also read: ആ വൃത്തികേടിന് BJPയുടെ കട്ട സപ്പോര്‍ട്ട്; കേരളാ സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
ഭാഷയുടെ വേറിട്ട സൗന്ദര്യവും ആവിഷ്ക്കാരത്തിന്റെ പുതുമയും ഉള്ളടക്കത്തിന്റെ സമകാലികതയും കെ ഡി ഷൈബു മുണ്ടയ്ക്കലിന്റെ കവിതകളുടെ സവിശേഷതകളാണന്ന് ജൂറി വിലയിരുത്തി. കവിയും എഴുത്തുകാരനുമായ ഷൈബു മോഹൻലാലിന്റെ വിസ്മയാസ് മാക്സിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ഭരണ സമിതി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച “ഡാന്റെ” ആണ് ആദ്യ കവിതാ സമാഹാരം. “ബുദ്ധമയൂരി”, “പൂന്തോപ്പുകളുടെ താക്കോൽ” “ The theif on the south Crucifix”(english) എന്നിവയാണ് മറ്റ് പ്രസിദ്ധീകരണങ്ങൾ. മാർച്ച് ആദ്യവാരം തിരുവനന്തപുരത്തു വെച്ച് പുരസ്‌കാര സമർപ്പണം നടത്തുമെന്നു സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി ആർ എസ് അജിത് എന്നിവർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

