
സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും നടൻ ഷൈൻ ടോം ചാക്കോയും ഇൻ്റേണൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി.
താനും ഷൈനും ഒരുമിച്ചും, ഒറ്റയ്ക്കും മൊഴിനൽകിയെന്ന് അൽപ്പം മുൻപ് വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ നിയമനടപടിയിലേക്ക് പോകില്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഇൻ്റേണൽ കമ്മിറ്റി, ഫിലിം ചേംബർ നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി പറഞ്ഞു.
ALSO READ: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു
മൊഴിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ കഴിയില്ല എന്ന് നടി വ്യക്തമാക്കി. തൻ്റെ പരാതി ചോർന്നത് എങ്ങനെ എന്നതിൽ വ്യക്തതയില്ലെന്നും വിൻസി കൂട്ടിച്ചേർത്തു.
ENGLISH NEWS SUMMARY: The IC meeting of the film Sutravakyam has ended. Actress Vincy Aloshious and actor Shine Tom Chacko appeared before the internal committee and gave their statements. Vincy responded to the media a while ago that he and Shine gave their statements together and separately. Vincy said that he had earlier said that he would not take legal action in the incident and that he was satisfied with the actions of the internal committee and the Film Chamber.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here