‘പ്രധാന നടൻ ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വച്ച് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. നിരവധി ചിത്രങ്ങളിലൂടെ താരം പലരുടെയും മനസ് കവർന്നിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് താരം സ്വീകരിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് താരം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ആ നിലപാടിനു കൂടുതൽ വ്യക്തത വരുത്തുകയാണ് വിൻസി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്ന് താരം പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ ആണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് താരം പറയുന്നു.

ALSO READ: 2024 ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു

താരത്തിന്റെ വീഡിയോയിൽ നിന്ന്

കുറച്ച് ദിവസം മുൻപ് ഞാൻ ഒരു ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ ഞാൻ ഒരു പ്രസ്താവന നടത്തി. എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ ഇനി സിനിമ ചെയ്യില്ല എന്നതാണ്. അത് പല മീഡിയകളും ഷെയർ ചെയ്തിരുന്നു. അതിൻറെ കമൻറ് സെക്ഷൻ വായിച്ചപ്പോൾ ചില കാര്യങ്ങൾ വ്യക്തമാക്കണം എന്ന് തോന്നി. എന്തുകൊണ്ട് ഈ കാര്യം ഞാൻ പറഞ്ഞു. എന്തുകൊണ്ട് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തി എന്നത് വ്യക്തമാക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കമന്റ് വായിച്ചപ്പോഴാണ് ആളുകൾക്ക് പല കാഴ്ചപ്പാടാണ് വരുന്നത് എന്ന് മനസിലായത്. വ്യക്തമായി അതിന്റെ കാരണം അറിഞ്ഞാൽ പിന്നെ ആളുകൾക്ക് പല കാരണം ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ.

ഞാൻ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ ആ സിനിമയിലെ മുഖ്യകഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാൾ നല്ല രീതിയിൽ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാൻ പോകുമ്പോൾ കൂടെ വരണോ എന്ന രീതിയിൽ ചോദിക്കുമായിരുന്നു. ഒരു സീൻ ചെയ്തപ്പോൾ വെള്ള പൌഡർ മേശയിലേക്ക് തുപ്പി.

സിനിമ സെറ്റിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാൽ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്.

ആ സെറ്റിൽ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവർക്കും അറിയാം, സംവിധായകൻ ആ നടനോട് സംസാരിച്ചിരുന്നു. അയാൾ പ്രധാന നടൻ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയിൽ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്. കമന്റ് ബോക്സിൽ എന്നെ പിന്തുണച്ചവരോട് നന്ദിയുണ്ട്. എന്നാൽ സിനിമയിൽ അവസരം കിട്ടാത്തത് കൊണ്ടല്ലേ ഇത് പറയുന്നത് നിനക്ക് സിനിമ ഇല്ലല്ലോ എന്നൊക്കെ പറയുന്നവരോട് ഒന്നേ പറയാനുള്ളൂ. എനിക്ക് സിനിമ ഇല്ലെങ്കിൽ ഇല്ലെന്ന് ഞാൻ പറയും. മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അഭിനയവും സിനിമയും ഇഷ്ടമാണ്, ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് സിനിമ.

സൂപ്പർതാരം ആണെങ്കിലും സാധാരണക്കാരനായാലും ഒരു നിലപാട് എടുത്താൻ അത് നിലപാട് തന്നെയാണ് ആ ബോധം കമൻറ് ചെയ്യുന്നവർ‍ക്ക് വേണം. എനിക്കെതിരെ ഇത്തരം കമൻറ് ഇടുമ്പോൾ നിങ്ങൾ പരോക്ഷമായി ലഹരി ഉപയോഗത്തെ പിന്തുണയ്ക്കുകയാണ്. ഇവർക്ക് ഇപ്പോഴും സിനിമയും ഉണ്ട്. അവരെ വച്ച് സിനിമ ചെയ്യാൻ ആൾക്കാരുമുണ്ട്. ഇവർക്ക് ഇതെല്ലാം വിനോദമാണ്. എൻറെ ജീവിതത്തിൽ മനസിനെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു ലഹരിയും ഉണ്ടാകില്ല അത് ഉറപ്പിച്ചതാണ് വിൻസി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News