ഗുസ്തി ഫെഡറേഷന് തിരിച്ചടി; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാം, അവർ രാജ്യത്തിന്റെ അഭിമാനമെന്ന് സുപ്രീം കോടതി

ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഗുസ്തിയിൽ നേടിയ നേട്ടങ്ങളിലൂടെ അവർ രാജ്യത്തിന് ബഹുമതികൾ നേടിത്തന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.

ഫോഗട്ടിന് ട്രയൽസിൽ മത്സരിക്കാൻ അനുമതി നൽകിയ ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ എന്നും അവർ രാജ്യത്തിന്റെ അഭിമാനമാണ് എന്നും സുപ്രീം കോടതി പരാമർശിച്ചു.

ALSO READ: ‘വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് ആർഎസ്എസ് അജണ്ട, അത് നടപ്പിലാക്കേണ്ട ബാധ്യത കേരളത്തിനില്ല’

ഇന്ത്യൻ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാണിത്. ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ നേരത്തെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News