
വാഹനവിപണന മേഖലയിൽ ഓരോ ദിവസവും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഇന്ത്യയൽ അടുത്തക്കാലത്തായി വേരുപിടിപ്പിച്ച വിയറ്റ്നാമീസ് ബ്രാൻഡായ വിൻഫാസ്റ്റ്. ഇപ്പോഴിതാ വാഹനപ്രേമികൾക്ക് വേണ്ടി ഒരു പുത്തൻ സർപ്രൈസുമായാണ് വിൻഫാസ്റ്റ് രംഗത്തു വന്നിരിക്കുന്നത്. സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന കുഞ്ഞൻ എസ്.യുവിയുമായാണ് ഇപ്പോൾ വിൻഫാസ്റ്റ് വിപണി പിടിക്കാൻ വരുന്നത്. മൂന്ന് മോഡലുകളിലൂടെ പ്രീമിയം വിഭാഗത്തിൽ സാന്നിധ്യമറിയിച്ചതിനാൽ. ഇനി വിഎഫ്3യിലൂടെ സാധാരണക്കാരിലേക്ക് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഈ വാഹനം ഓട്ടോമൊബൈൽ രംഗത്ത് മാറ്റം സൃഷ്ടിക്കുമോ ഇല്ലയോ എന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ട് ഡോറുകൾ മാത്രമുള്ള ഈ കുഞ്ഞൻ വണ്ടി നാലുപേർക്ക് ഇരുന്ന് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വലുപ്പത്തിൽ ഇത്തിരിക്കുഞ്ഞൻ ഈ ആണെങ്കിലും വിൻഫാസ്റ്റ് വിഎഫ്3യ്ക്ക് എസ് യുവിയുടെ എടുപ്പുണ്ട്.
ഇന്റീരിയർ ലളിതമാണെന്ന് തോന്നിയാലും ഒരു പ്രീമിയം ലുക്ക് ആണ് നൽകുന്നത്. ആധുനിക സൗകര്യങ്ങളുള്ള പത്ത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോയ്മെന്റ് സിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. ഇക്കോ, നോർമൽ ഡ്രൈവിംഗ് മോഡുകളിലൂടെ ഡ്രൈവർക്ക് വാഹനത്തിലെ പവർ നിയന്ത്രിക്കാനാവും.
ALSO READ; കടയിൽ നിന്ന് വാങ്ങുന്ന ദോശമാവ് സേഫാണോ ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
ഏകദേശം 18.64 Kwh ബാറ്ററി പായ്ക്കാണ് വിഎഫ്3യിൽ സജ്ജമാക്കിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ദൂരം വരെ റേഞ്ച് നൽകാൻ ഈ ബാറ്ററിയ്ക്ക് സാധിക്കും. നഗരയാത്രകൾക്കും ഹ്രസ്വ ദൂരയാത്രകൾക്കും ഈ റേഞ്ച് മതിയാവും. സുരക്ഷയ്ക്കായി മൾട്ടിപ്പിൾ എയർബാഗുകളും, റിയർ പാർക്കിംഗ് സെൻസറുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യമായി ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർക്ക് ഇതൊരു നല്ല ചോയ്സ് ആയിരിക്കും. ഇന്ത്യൻ വിപണിയിലെ തങ്ങളുടെ സാമീപ്യം ഊട്ടിയുറപ്പിക്കാൻ തങ്ങളുടെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങൾ തുടരുകയാണ് വിൻഫാസ്റ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

