
റയല്‍ മാഡ്രിഡ് വിങര്‍ വിനീഷ്യസ് ജൂനിയറിനായി കരുക്കൾ നീക്കി സൗദി പ്രോ ലീഗ് ക്ലബ് അല്‍ അഹ്ലി. ബ്രസീൽ താരത്തെ ഗൾഫിലെത്തിക്കാൻ ലോക റെക്കോര്‍ഡ് ഓഫര്‍ ആണ് അൽ അഹ്ലി മുന്നോട്ടുവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 350 മില്യണ്‍ യൂറോയാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ ആണെങ്കിൽ 100 കോടി യൂറോ വരെ ചെലവഴിക്കാൻ അൽ അഹ്ലി തയ്യാറാണ്.
വിനീഷ്യസ് ഈ മാസത്തോടെ റയലിൽ തന്റെ കരാറിന്റെ അവസാന രണ്ട് വര്‍ഷങ്ങളില്‍ പ്രവേശിക്കും. കൂടാതെ സമീപഭാവിയില്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധ്യതയുണ്ട്. ഇതാണ് സൗദി ക്ലബിൻ്റെ നീക്കത്തിന് പിന്നിൽ. സൗദി ക്ലബുകൾ മാസങ്ങളായി വിനീഷ്യസിൻ്റെ പിന്നാലെയുണ്ട്.
കഴിഞ്ഞ വർഷം റയലിലെത്തിയ കിലിയൻ എംബാപ്പെയും വിനീഷ്യസും ഒന്നിച്ചോപാകുന്നില്ലെന്ന് നിരന്തരം വാർത്തകളുണ്ടായിരുന്നു. ലാലിഗ, ചാമ്പ്യൻസ് ലീഗ്, ഈയടുത്ത് സമാപിച്ച ക്ലബ് ലോകകപ്പ് തുടങ്ങിയ ടൂർണമെൻ്റുകളിൽ കിരീടം ലഭിക്കാതെ റയൽ ഈ സീസണിൽ വലിയ നിരാശയിലായിരുന്നു. ഇവരുടെ കെമിസ്ട്രി വർക്കാകാത്തത് ഫുട്ബോൾ ലോകം ശ്രദ്ധിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

