
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി പോളിടെക്നിക് ഡിപ്ലോമ, ബി എസ് സി ഡിഗ്രി എന്നിവ കഴിഞ്ഞ പെൺകുട്ടികൾക്കായി സിയറ്റ് തൊഴിൽമേള സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 11ന് ഒൺലൈനായാണ് അഭിമുഖം നടത്തുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലോ തങ്ങളുടെ ബ്ലോക്ക് പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിലോ നേരിട്ടെത്തി ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം.
അസോസിയേറ്റ് ട്രെയിനി ഒഴിവിലേക്ക് ചെന്നൈയിലാണ് നിയമനം. 300 ഒഴിവുകളാണുള്ളത്. 25 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. 16805 രൂപയാണ് ശമ്പളം. പ്രവൃത്തിപരിചയം നിർബന്ധമില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള തൊഴിലന്വേഷകർ 7012538517 എന്ന നമ്പറിൽ ബന്ധപ്പെടുക.
അതേസമയം, എറണാകുളം ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ 17,18,19 തീയതികളില്‍ അഭിമുഖം നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

