തലച്ചോറില്‍ രക്തം കട്ടപിടിച്ചു; കാംബ്ലിയുടെ ഓര്‍മ നഷ്ടപ്പെടാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍. കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

താനെയിലെ അകൃതി ആശുപത്രിയിലാണ് കാംബ്ലി ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കാരണം കാംബ്ലിക്ക് ഒരിക്കലും ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോ. വിവേക് ദ്വിവേദി വെളിപ്പെടുത്തി.

Also Read : സ്മിത്തിനെ നിസഹായനാക്കിയ പന്ത്; ബെയിൽസ് വീഴുന്നത് കാഴ്ചക്കാരനായി നോക്കിനിൽക്കേണ്ടി വന്നു- വീഡിയോ

52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.

തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കാരണം കാംബ്ലിക്ക് ഒരിക്കലും ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ മരുന്നുകളുടെ സഹായത്തോടെ അത് മെച്ചപ്പെടും. ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല. കൂടുതല്‍ രക്തം കട്ടപിടിക്കല്‍ ഉണ്ടാവാതിരുന്നാല്‍ മതി. മരുന്നുകളുടെ സഹായത്തോടെ മാത്രമേ അത് കുറയൂ. അതിനാല്‍ അദ്ദേഹത്തിന് നല്ലൊരു പുനരധിവാസം ആവശ്യമാണ്. പുനരധിവാസം എന്നാല്‍ ഫിസിയോതെറാപ്പിയും പോഷകാഹാര പിന്തുണയുമാണെന്നും വിവേക് ദ്വിവേദി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News