മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നു; പ്ലേ സ്റ്റോറിലെ 3,500 ആപ്പുകൾ നീക്കി ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. വ്യക്തിഗത വായ്പ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെന്നും ഗൂഗിൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ബാങ്ക് അക്കൗണ്ടുകൾ തുറന്ന് പണം തട്ടിയെടുക്കാൻ ഇന്ത്യയിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള അര ഡസൻ ഷെൽ കമ്പനികളെ ഉപയോഗിച്ച ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പിൽ പങ്കെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് നടപടി. ഏകദേശം 350 കോടി രൂപ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here