
കേന്ദ്രത്തിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി. പന്ത്രണ്ട് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഒഴിവാക്കിയ തീരുമാനമടക്കം ബിജെപി പത്രപ്പരസ്യമായി നല്‍കിയിരിക്കുകയാണ്. ദില്ലിക്കുള്ള മോദി സര്‍ക്കാരിന്റെ സമ്മാനമെന്ന തലക്കെട്ടിലാണ് പത്രപ്പരസ്യം നല്‍കിയിരിക്കുന്നത്. ഫെബ്രുരി 5നാണ് ദില്ലി തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ദില്ലി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ പാടില്ലെന്നുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു വച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരടക്കം നികുതിദായകര്‍ നിരവധിയുള്ള ദില്ലിയില്‍, ഈ ബജറ്റിലെ പ്രഖ്യാപനം വലിയ മാറ്റം വരുത്തുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള പത്രപ്പരസ്യം.
ALSO READ: തൃശൂരിലെ തോല്‍വി ; ടിഎന്‍ പ്രതാപനടക്കം മനപൂര്‍വമായ വീഴ്ച വരുത്തിയെന്ന് കെപിസിസി റിപ്പോര്‍ട്ട്
ജലജീവന്‍ മിഷന്‍, ചെലവുകുറഞ്ഞ ഭവന പദ്ധതി അടക്കമുള്ളവ പത്രപ്പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെ ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബിഹാറില്‍ നിതിഷ് കുമാര്‍ നയിക്കുന്ന ജെഡിയുവും ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവുമാണ് എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷികള്‍. ബിഹാറിന് വാരിക്കോരി കൊടുത്ത ബജറ്റില്‍ ആന്ധ്രയെ ഒഴിവാക്കിയതിനും ബിജെപി സര്‍ക്കാരിനെ പരിഹസിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here