ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമക്ക് നേരെ അക്രമം; 5 പേര്‍ പിടിയില്‍

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ ഭരണഘടനാശില്പി ബി ആർ അംബേദ്കറിന്റെ പ്രതിമ തകർക്കാൻ ശ്രമം. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം.അക്രമികള്‍ ആദ്യം പ്രതിമയില്‍ അണിഞ്ഞിരുന്ന മാല നീക്കം ചെയ്തു. ശേഷം വടികളും ദണ്ഡമുപയോഗിച്ച് പ്രതിമയില്‍ ശക്തമായി അടിക്കുന്ന ദൃശ്യങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് എംപിയാണ് എക്‌സില്‍ പങ്കുവെച്ചത്.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും, പിന്നോക്കക്കാരുടെയും, സ്ത്രീകളുടെയും, അറിവിന്റെയും നീതിയുടെയും പ്രതീകവുമായ അംബേദ്കറുടെ പ്രതിമക്ക് നേരെയുണ്ടായ അക്രമം ഭീരുത്വവും ശിക്ഷാര്‍ഹവുമാണെന്നാണ് ചന്ദ്രശേഖര്‍ ആസാദ് എക്‌സില്‍ കുറിച്ചത്.

അംബേദ്കറെ നിങ്ങള്‍ എന്തിന് ഇത്ര ഭയക്കുന്നുത്. ചിലരുടെ വിദ്വേഷം പ്രതിമകളിൽ മാത്രം ഒതുങ്ങുന്നതെല്ലെന്നും എം.പി പറഞ്ഞു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ ശില്പിയുടെ പ്രതിമകൾക്ക് നേരെ ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Also read-

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്

അംബേദ്കറെ അപമാനിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും എംപി വ്യക്തമാക്കി.സംഭവത്തില്‍ അഞ്ചു പ്രതികളെ പിടികൂടിയതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News