കാസര്‍ഗോഡ്‌ നേത്രാവതി എക്സ്പ്രസ്സിന് നേരെ കല്ലേറ്

കാസര്‍ഗോഡ്‌ ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കുമ്പള ഉപ്പള സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 നായിരുന്നു സംഭവം. ആക്രമണത്തിൽ ട്രെയിനിന്റെ എസ് 2 കോച്ചിൻ്റെ ഒരു ചില്ല് തകർന്നു.

also read:തൽകാലം വൈദ്യുതി നിയന്ത്രണമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

അതേസമയം, സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് ഇത് ആദ്യമായല്ല. ഇതിന് മുൻപും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here