ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം; പ്രതിഷേധിച്ച് മഹിളാ പ്രതിരോധ റാലി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ പ്രതിരോധ റാലി സംഘടിപ്പിച്ചു. ക്രൂരമായ അക്രമം നേരിട്ടും മത്സരരംഗത്ത് ധീരമായി പോരാടിയ വനിതാ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ടാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്നു.

ALSO READ: ‘അവരെ നേരിട്ട് കണ്ടാല്‍ മുഖത്തടിക്കും’; കങ്കണയ്‌ക്കെതിരെ പാകിസ്താന്‍ നടി നൗഷീന്‍ ഷാ

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഒരിടത്തും കണ്ടിട്ടില്ലാത്ത അക്രമമാണ് സ്ത്രീകള്‍ക്കെതിരെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. മമതയും മോദിയും ഒരേപോലെ ജനദ്രോഹ നടപടികളാണ് തുടരുന്നതെന്ന് മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, സംസ്ഥാന പ്രസിഡന്റ് ജഹനാറാ ഖാന്‍, സംസ്ഥാന സെക്രട്ടറി കനിക ഘോഷ് തുടങ്ങിയവരും സംസാരിച്ചു. ക്രൂരമായ മര്‍ദനത്തിനിരയായവരെ നേതാക്കള്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

ALSO READ: ആലപ്പുഴ മെഡിക്കല്‍ കോളേജ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 13.83 കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here