മറാത്ത സംവരണ പ്രക്ഷോഭം ശക്തം ; പലയിടത്തും പ്രതിഷേധം

മഹാരാഷ്‌ട്രയിൽ മറാത്ത വിഭാഗക്കാർക്ക്‌ സംവരണം നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു. പലയിടത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സത്യാഗ്രഹസമരം തുടരുന്ന മറാത്ത വിഭാഗ നേതാവ്‌ മനോജ് ഗാരഞ്ച് പാട്ടീൽ സർക്കാർ നാലുദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന്‌ അന്ത്യശാസനം നൽകി.

also read:വില കുത്തനെ കുറഞ്ഞു; തക്കാളി റോഡിൽ തള്ളി കർഷകൻ

നേരത്തെ മറാത്ത വിഭാഗത്തിന്‌ 15 ശതമാനം സംവരണം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. സംവരണം 50 ശതമാനം കവിയരുതെന്ന തത്വം ലംഘിച്ചെന്ന്‌ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അത്‌ റദ്ദാക്കി. തുടർന്നാണ്‌, കുമ്പി വിഭാഗത്തെ പ്രത്യേക മറ്റ്‌ പിന്നാക്ക വിഭാഗം (സ്‌പെഷ്യൽ ഒബിസി) പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ്‌ ആവശ്യം. വിദ്യാഭ്യാസം, സർക്കാർ ജോലി എന്നിവയ്‌ക്ക്‌ കുമ്പി ജാതി സർട്ടിഫിക്കറ്റുകൾ അനുവദിച്ച്‌ സംവരണം നൽകണമെന്നാണ്‌ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here