
നിങ്ങൾ സ്കിൻ കെയറും ഇന്റർനെറ്റും ഒരുപോലെ പിന്തുടരുന്നവരാണെങ്കിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന കാൻഡിൽ മോയ്സ്ചറൈസറുകൾ കണ്ടിരിക്കും. മോൾട്ടൻ വാക്‌സിൽ നിന്നും നിർമിച്ചെടുക്കുന്ന ഈ മോയ്സ്ചറൈസർ ഇൻഫ്ലുവെൻസേഴ്‌സിന്റെ ഇടയിൽ വൈറലാണ്. മെഴുകുതിരികൾ ഉരുക്കിയതിനു ശേഷം അതിന്റെ ചൂടുള്ള ദ്രാവകം മോയ്സ്ചറൈസറായി ഉപയോഗിക്കുന്നു. ഈ മോയ്സ്ചറൈസർ പുരട്ടുമ്പോൾ ചർമത്തിന് ആശ്വാസമേകുന്നതായി തോന്നുമെങ്കിലും ഇത് ചർമത്തെ ഡീഹൈഡ്രേറ്റ് ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
ഉരുക്കിയ മോയ്‌സ്ചറൈസറിന്റെ ചൂട് ചർമത്തെ മൃദുവാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം മെഴുകുതിരി കത്തിക്കുന്നത് സ്പാകളിൽ കാണപ്പെടുന്നതിന് സമാനമായ ഒരു അന്തരീക്ഷം ഉണ്ടാകുന്നു. ഇത് മാനസിക ആരോഗ്യത്തിന് ഗുണകരമാകുമെന്നും വിദഗ്ധർ പറഞ്ഞു.
ALSO READ; കുട്ടികളിലെ ബ്രെയിൻ ട്യൂമർ: ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
മോയ്സ്ചറൈസർ പോലുള്ള ഉത്‌പന്നങ്ങൾ ചർമത്തിന് യാതൊരു കേടുപാടുകൾ സംഭവിക്കാതെയിരിക്കാനും പോഷിപ്പിക്കുന്നതിനുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൂടുള്ള ദ്രാവകങ്ങൾ ബാക്ടീരിയ, വൈറസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയിൽ നിന്നും പ്രതിരോധിക്കും. പക്ഷേ പെട്ടെന്നുള്ള താപനിലയിലെ വ്യത്യാസം ചർമത്തിൽ അസ്വസ്ഥതയുണ്ടാക്കാനും വീക്കത്തിനും കാരണമായേക്കും. പിഗ്മെന്റേഷൻ പ്രശ്നങ്ങളും പാടുകളും ഇതിലൂടെ ഉണ്ടാകാം. ദീർഘകാല ചർമ രോഗങ്ങൾക്കും ഇത് കാരണമായേക്കാം.
മോയ്‌സ്ചറൈസറുകൾ സാധാരണയായി തണുപ്പുള്ള ചർമങ്ങളിൽ പുരട്ടാൻ ആണ് നിർമിക്കുന്നത്. ചർമം സംരക്ഷിക്കാനും പോഷിപ്പിക്കാനും ഈർപ്പം നൽകാനുമാണ് മോയ്സ്ചറൈസറുകൾ ഉപയോഗിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here