‘കാട് കാണാതെ മരത്തിൻ്റെ കൊമ്പ് കാണുന്ന അവസ്ഥയാണ് ആളുകൾക്ക്, സർക്കാരിൻ്റെ ഏത് പ്രവർത്തനത്തെയും വില കുറച്ച് അവതരിപ്പിക്കുന്നത് വലിയ പ്രശ്നമാണ്’: ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

LDF Government

കേരളം രാജ്യത്തിന് തന്നെ മാതൃകയാവുകയും അതിദാരിദ്രമുക്തമെന്ന ചരിത്രനേട്ടവും കൈവരിച്ചിരിക്കുകയാണ്. ഈ സമയത്ത് ഏത് തരത്തിലും സർക്കാരിൻ്റെ പ്രവർത്തനത്തെ വില കുറച്ച് അവതരിപ്പിക്കുന്ന രീതിയെ ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

4.5 വർഷത്തെ പ്രവർത്തനം കൊണ്ട് സർക്കാർ 64009 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തുകയും അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുകയും ചെയ്തു. നിരാലംബരായ മനുഷ്യരെ കണ്ടെത്തുന്നതിനും അവരെ സഹായിക്കുന്നതിനും നവലിബറൽ കാലത്ത് ഇടതുപക്ഷ സർക്കാർ ഒരു ജനാധിപത്യ സംവിധാനം നിർമിച്ചിരിക്കുന്നു എന്നത് കാണാതെ പോകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ALSO READ: കെട്ടിലും മട്ടിലും സേവനങ്ങളിലും പ്രീമിയം തന്നെ; കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഇനിമുതൽ പാലക്കാട്‌ കണ്ണമ്പ്രയിലും

വിപുലമായ സർവേ, നാല് ലക്ഷം വളണ്ടിയർമാർക്കുള്ള പരിശീലനം, ജനങ്ങൾക്ക് നേരിട്ട് വരാനും അഭിപ്രായം പറയാനും കഴിയുന്ന ഗ്രാമസഭകൾ, ഏതൊരാളും ആദ്യം ഓടി എത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നടത്തിപ്പിൽ മാത്രം 13 ലക്ഷത്തിൽ പരം ആളുകളുടെ ഇടപെടൽ എന്നിങ്ങളെ സുതാര്യമായ, ജനാധിപത്യപരമായ സംവിധാനമാണ് സർക്കാർ നടപ്പിലാക്കിയതെന്നും പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം:

കാട് കാണാതെ മരത്തിൻ്റെ കൊമ്പ് കാണുന്ന അവസ്ഥയാണ് ആളുകൾക്ക്.
സർക്കാരിൻ്റെ ഒരു പ്രഖ്യാപനത്തിനെ സംശയത്തോടെ നോക്കിക്കാണുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ ഏത് തരത്തിലും സർക്കാരിൻ്റെ പ്രവർത്തനത്തെ വില കുറച്ച് അവതരിപ്പിക്കുന്നത് വലിയ പ്രശ്നമാണ്.

എല്ലാവരും അവരവരുടെ കഴിവിന് അനുസരിച്ച് തൊഴിലെടുക്കുകയും അവരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റപ്പെടുകയും ചെയ്യുന്ന വർഗ്ഗ രഹിത സമൂഹമാണ് കമ്മ്യൂണിസ്റ്റുകളുടെ ആത്യന്തികമായ ലക്ഷ്യം. അവിടെ ദാരിദ്രത്തിന് തന്നെ പ്രസക്തിയില്ല. എന്നാൽ ഒരു മുതലാളിത്ത സമൂഹത്തിൽ പല തരം മാനദണ്ഡങ്ങൾ വെച്ച് നമ്മൾ ദാരിദ്രം അളക്കുന്നു. വസ്തുനിഷ്ഠമായ (objective) ഒരു ദാരിദ്ര സൂചിക എന്നൊന്നില്ല. ചിലർ മൾടി ഡയമെൻഷൻ ഇൻഡക്സ് എടുക്കുന്നു, നിതി ആയോഗിൻ്റെ ഇൻഡക്സ് അത്തരത്തിലൊന്നാണ്. ചിലർ ഭക്ഷണത്തിൻ്റെ അളവ് കണക്കാക്കി ദാരിദ്ര്യം നിർണയിക്കുന്നു. അതുകൊണ്ട് അതിദാരിദ്രം പോയോ ഇല്ലയോ എന്ന ചർച്ചകളൊക്കെ നമുക്ക് ഇനിയും നടത്താം. കുറച്ചുകൂടി മെച്ചപ്പെട്ട സൂചിക നിർമിക്കാം, തർക്കിക്കാം.
പക്ഷേ എന്താണ് ഇന്നത്തെ പ്രഖ്യാപനത്തിൻ്റെ പ്രസക്തി ?, 2021ലാണ് അതിദാരിദ്ര നിർമാർജനത്തിന് മാത്രം ഇടതുപക്ഷ ഗവർമെൻ്റ് ഒരു പദ്ധതി രൂപീകരിക്കുന്നത്. എന്താണോ സർക്കാർ അതിലൂടെ ഉദ്ദേശിച്ചത് കഴിഞ്ഞ 4.5 വർഷത്തെ പ്രവർത്തനം കൊണ്ട് സർക്കാർ അത് സാധ്യമാക്കി. 64009 കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തുകയും അവരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുകയും ചെയ്തു.

ഏറ്റവും പ്രധാനപ്പെട്ടത് നിരാലംബരായ മനുഷ്യരെ കണ്ടെത്തുന്നതിനും അവരെ സഹായിക്കുന്നതിനും നവലിബറൽ കാലത്ത് ഇടതുപക്ഷ സർക്കാർ ഒരു ജനാധിപത്യ സംവിധാനം നിർമിച്ചിരിക്കുന്നു. കേരളത്തിൻ്റെ ജനകീയ ആസുത്രണം തന്നെയാണ് അതിൻ്റെ കാതൽ. വിപുലമായ സർവ്വെ , നാല് ലക്ഷം വളണ്ടിയർമാർക്കുള്ള പരിശീലനം, ജനങ്ങൾക്ക് നേരിട്ട് വരാനും അഭിപ്രായം പറയാനും കഴിയുന്ന ഗ്രാമസഭകൾ, ഏതൊരാളും ആദ്യം ഓടി എത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നടത്തിപ്പിൽ മാത്രം 13 ലക്ഷത്തിൽ പരം ആളുകളുടെ ഇടപെടൽ എന്നിങ്ങളെ സുതാര്യമായ, ജനാധിപത്യപരമായ സംവിധാനമാണ് കഴിഞ്ഞ 4 വർഷത്തിൽ അതിദാരിദ്ര നിർമാർജനത്തിൻ്റെ പുറകിൽ അണിചേർന്നത്. സർക്കാരിൻ്റെ ഈ പരിശ്രമം മനസിലാക്കിയിട്ടാണ് അതിൻ്റെ പ്രഖ്യാപനം പറ്റില്ല എന്ന വാദവുമായി ആൾക്കാർ, വിശേഷ്യ ‘വിദഗ്ദർ’ ഇറങ്ങുന്നത് എന്നതാണ് വിചിത്രം.

പരിമിതികളും പോരായ്മകളും ഏറെയുണ്ടാവാം പക്ഷേ വരും കാലങ്ങളിൽ ഈ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ ജനാധിപത്യവൽകരിക്കുന്നതും വഴി മലയാളിയുടെ ആത്മാഭിമാനത്തോടെയുള്ള ജീവിതം തുടരാം. മുതലാളിത്തം എത്ര മാത്രം കൂടിലതകൾ നമുക്ക് മുകളിൽ അടിച്ചേൽപ്പിക്കുമ്പോഴും നമുക്ക് പിടിച്ച് നിൽക്കാം. അതുകൊണ്ട് തന്നെയാണ് എൻ്റെ കേരളം അതിദാരിദ്ര മുക്തമാണെന്ന് പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News