ഗാന്ധി സിനിമ മലയാളത്തിൽ ഇറങ്ങിയാൽ ജയസൂര്യ തന്നെ നായകനാകണം, പെർഫെക്റ്റ് കാസ്റ്റിംഗ്: ചിത്രം പങ്കുവെച്ച് യുവാവിന്റെ പോസ്റ്റ്, ട്രോളുകളുടെ പെരുമഴ

ഗാന്ധി സിനിമ മലയാളത്തിൽ ഇറങ്ങിയാൽ ഗാന്ധിയുടെ വേഷം ചെയ്യാൻ അനുയോജ്യൻ ജയസൂര്യയെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിനിഫൈൽ എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ശ്യാം പ്രസാദ് എന്നയാൾ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ചിത്രത്തിന് വലിയ രീതിയിലുള്ള ട്രോളുകളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ചിത്രം കണ്ട് പലരും ഗോഡ്‌സെ എന്ന് തെറ്റിദ്ധരിച്ചെന്നും, അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ ഫോട്ടം എടുത്ത് എടിറ്റി ഗാന്ധിജി ആക്കിയാൽ കണ്ട് പിടിക്കില്ല എന്ന് കരുതിയോ എന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് വരുന്നത്.

ALSO READ: നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു

അതേസമയം, ഗാന്ധിയുടെ വേഷം ചെയ്യാൻ ഫഹദ് നന്നായിരിക്കുമെന്ന് പലരും ഇതേ പോസ്റ്റിൽ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഫഹദിന്റെ രൂപം ഗാന്ധിയുടേതിന് സമാനമാണെന്നും, അഭിനയവും നല്ലതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒടുവിൽ ഉണ്ണികൃഷ്‍ണൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആ വേഷം നന്നായി ചെയ്യുമായിരുന്നെന്നും പലരും കമന്റുകൾ പങ്കുവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News