ധോണി പ്രൊഡക്ഷനിൽ മോഹൻലാൽ നായകനായി എത്തുന്നു? ഇരുവരും ഒന്നിച്ചത് എന്തിന് ?

ക്രിക്കറ്റ് ഇതിഹാസം ധോണിയും മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒറ്റ ഫ്രെമിൽ നിൽക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ആരാധകരുടെ മനസ്സിൽ നിരവധി സംശയങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ധോണിയുടെ പ്രൊഡക്ഷനിൽ മോഹൻലാൽ നായകനായി പുതിയ സിനിമയുടെ ചിത്രീകരണം നടക്കുന്നു എന്ന വാർത്തകൾ വരെ ഉണ്ടായിരുന്നു.

Also read:‘കെ എം ഷാജിയുടേത് ഫ്യൂഡല്‍ മാടമ്പിത്തരം’: മന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപത്തിൽ കെ എം ഷാജിക്കെതിരേ വനിത കമ്മിഷന്‍ കേസെടുത്തു

പച്ച ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാലും ചുവപ്പും വെള്ളയും കോമ്പിനേഷനിൽ ക്യാഷ്വൽ വെയർ ധരിച്ച ധോണിയും നിൽക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി ഒന്നിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

Also read:ഓണം ബമ്പർ; കേരള സർക്കാരിനോട് നന്ദിയറിയിച്ച് നാൽവർ സംഘത്തിലൊരാൾ

ഒരു പെയിന്റിന്റെ പരസ്യത്തിന് വേണ്ടിയാണ് ധോണിയും മോഹൻലാലും ഒന്നിച്ചത്. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയിൽ വച്ചായിരുന്നു. ക്രിക്കറ്റ്- മോളിവുഡ് പുലികൾ ഒറ്റ ഫ്രെയിമിൽ എന്ന് പറഞ്ഞാണ് ആരാധകർ ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഏറെ കാണാൻ ആ​ഗ്രഹിച്ചൊരു കോമ്പോ ആണിതെന്നും ഇരുവരും ചേർന്നൊരു ഒരു സിനിമ ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News