ടയര്‍ പോകാന്‍ പാകത്തില്‍ മാത്രം ടാറിംഗ്; കേരളത്തിലേത് എന്ന് പ്രചരിച്ച റോഡിന്റെ പിന്നിലെ സത്യാവസ്ഥ

അടുത്തിടെ സമൂഹമാധ്യമങ്ങൾ വഴി കേരളത്തിലെ റോഡെന്ന രീതിയിൽ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ഫേസ്ബുക് വഴിയാണ് ഫോട്ടോ പ്രചരിച്ചത്. വാഹനത്തിന്‍റെ ടയര്‍ പോകാന്‍ പാകത്തില്‍ രണ്ട് വശത്തായി മാത്രം ടാര്‍ ചെയ്‌തിട്ടുള്ള റോഡിന്‍റെ ചിത്രമാണ് പ്രചരിച്ചത്. ‘ടാർ ഫോർ ടയർ ടെക്‌നോളജി’ എന്നാണ് ഈ ടാറിംഗിന്‍റെ പേര് എന്ന പരിഹാസത്തോടെയാണ് ഫേസ്‌ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്‌തിരിക്കുന്നത്.

Also read:ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

എന്നാൽ ഇപ്പോൾ ആ ഫോട്ടോയുടെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. ബള്‍ഗേറിയയില്‍ നിന്നുള്ള റോഡിന്‍റെ ചിത്രമാണിത് എന്ന് പുറത്ത് വന്നിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ ബള്‍ഗേറിയന്‍ മാധ്യമങ്ങളില്‍ 2023 ഒക്ടോബര്‍ മാസത്തിലാണ് വന്നത്.

കേരളത്തിലേതെന്ന് പ്രചരിച്ച ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News